02:23pm 19 June 2026
NEWS
എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ്.
നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.

19/06/2026  12:39 PM IST
ചെറുകര സണ്ണിലൂക്കോസ്
എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍  കോളജ്. നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.

കോട്ടയം കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.

തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം ആണ് ഇന്ന് വരുന്നത്. സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗിക്ക് എബോളയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമാണ് ഇപ്പോഴുള്ളതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എബോള രോഗ നിര്‍ണയത്തിനുള്ള സംവിധാനം കേരളത്തില്‍ ഇല്ലാത്തതിനാല്‍ ഇവരുടെ സ്രവം പൂനെയിലെ നാഷനല്‍ ലാബിലേയ്ക് അയച്ചിരിക്കുകയാണ്.

അവിടെ നിന്നു പരിശോധന ഫലം വന്നെങ്കില്‍ മാത്രമെ രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതുവരെ രോഗി നിരീക്ഷണത്തില്‍ കഴിയും.

എബോള സംശയ രോഗിയുടെ തുടർചികിത്സയ്ക്കായി പകർച്ചവ്യാധി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.സദറുദീൻ അഹമ്മദ്, ഫ്രെഡറിക് പോള്‍, ആർ.എം.ഒ ഡോ. സാം ക്രിസ്‌റ്റി മാമ്മൻ, കമ്മ്യൂണിറ്റി മെഡിസിൻ, ന്യൂറോ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളുടെ മേധാവികളും ഉള്‍പെടുത്തിയാണ് ബോർഡ് രൂപീകരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img