08:06am 13 November 2026
NEWS
മകൾക്കും ഭാര്യക്കും പിന്നാലെ തോമസ് എബ്രഹാമും മരണത്തിന് കീഴടങ്ങി; മകൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
20/07/2026  08:38 AM IST
nila
മകൾക്കും ഭാര്യക്കും പിന്നാലെ തോമസ് എബ്രഹാമും മരണത്തിന് കീഴടങ്ങി; മകൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കോട്ടയം: കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ കുടുംബത്തിലെ ഗൃഹനാഥൻ തോമസ് എബ്രഹാം (ജോബി–50) ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ ഈ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഭാര്യ ജോസ്‌നയും പ്ലസ് ടു വിദ്യാർഥിനിയായ മകൾ മരിയയും ശനിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം 13-നാണ് നാലം​ഗ കുടുംബത്തെ കളനാശിനി കഴിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച മുതൽ സഹോദരിയുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് വൈകുന്നേരം വീട്ടിലെത്തിയ ജോസ്‌നയുടെ സഹോദരനാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. സമീപത്ത് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 5.30ഓടെ മകൾ മരിയ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന തോമസ് എബ്രഹാമും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തോമസ് കർഷകനും ജോസ്‌ന സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയുമായിരുന്നു. മരിച്ച മരിയ മറ്റക്കര എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. മകന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img