01:53am 22 June 2026
NEWS
കോട്ടയത്തെ നാലാമത്തെ 'സുഡിയോ' ഷോറൂം കാഞ്ഞിരപ്പള്ളിയില്‍ തുറന്നു.
18/06/2026  02:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയത്തെ നാലാമത്തെ സുഡിയോ ഷോറൂം കാഞ്ഞിരപ്പള്ളിയില്‍ തുറന്നു

 

കോട്ടയം: ഫാഷന്‍ പ്രേമികള്‍ക്കായി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡായ 'സുഡിയോ' കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കാഞ്ഞിരപ്പള്ളി കെ.സി.ജെ എന്‍ക്ലേവിലാണ് പുത്തന്‍ ഫാഷന്‍ ശേഖരങ്ങളുമായി ഈ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാലാമത്തെയും, കേരളത്തിലാകെ സുഡിയോയുടെ 62-ാമത്തെയും ഷോറൂമാണിത്.
വസ്ത്രങ്ങള്‍ 149 രൂപ മുതലും ചെരിപ്പുകള്‍ 199 രൂപ മുതലും ഇവിടെ ലഭ്യമാണ്. പുരുഷന്മാര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കായുള്ള കാഷ്വല്‍ വെയര്‍, ഡെനിം, ഫൂട്ട്‌വെയര്‍ തുടങ്ങി വലിയൊരു ഫാഷന്‍ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ട്രെന്‍ഡി ഫാഷന്‍ വസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ ഫാഷന്‍ മോഡലുകള്‍ സ്റ്റോറിലെത്തും. വന്‍ ജനതിരക്കാണ് പുതിയ ഷോറൂമില്‍ അനുഭവപ്പെടുന്നത്.
ഇന്ത്യയിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ സുഡിയോ മാറ്റിമറിക്കുകയാണെന്ന് ട്രെന്റ് ലിമിറ്റഡ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി. വെങ്കിടേശലു പറഞ്ഞു. കുറഞ്ഞ വിലയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ ലഭ്യമാക്കുക വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശകരമായ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ബ്രാന്‍ഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img