
കോട്ടയം: ഫാഷന്‍ പ്രേമികള്‍ക്കായി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡായ 'സുഡിയോ' കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കാഞ്ഞിരപ്പള്ളി കെ.സി.ജെ എന്‍ക്ലേവിലാണ് പുത്തന്‍ ഫാഷന്‍ ശേഖരങ്ങളുമായി ഈ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാലാമത്തെയും, കേരളത്തിലാകെ സുഡിയോയുടെ 62-ാമത്തെയും ഷോറൂമാണിത്.
വസ്ത്രങ്ങള്‍ 149 രൂപ മുതലും ചെരിപ്പുകള്‍ 199 രൂപ മുതലും ഇവിടെ ലഭ്യമാണ്. പുരുഷന്മാര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കായുള്ള കാഷ്വല്‍ വെയര്‍, ഡെനിം, ഫൂട്ട്‌വെയര്‍ തുടങ്ങി വലിയൊരു ഫാഷന്‍ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ട്രെന്‍ഡി ഫാഷന്‍ വസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ ഫാഷന്‍ മോഡലുകള്‍ സ്റ്റോറിലെത്തും. വന്‍ ജനതിരക്കാണ് പുതിയ ഷോറൂമില്‍ അനുഭവപ്പെടുന്നത്.
ഇന്ത്യയിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ സുഡിയോ മാറ്റിമറിക്കുകയാണെന്ന് ട്രെന്റ് ലിമിറ്റഡ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി. വെങ്കിടേശലു പറഞ്ഞു. കുറഞ്ഞ വിലയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ ലഭ്യമാക്കുക വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശകരമായ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ബ്രാന്‍ഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy - Google








