
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ 'കെഫാക്' (KEFAQ), അംഗങ്ങൾക്കായി സി.പി.ആർ (CPR) അവബോധനവും പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ 'ഫിൻക്' (FINQ)മായി സഹകരിച്ച് ഐ.സി.സി ഹാളിലാണ് ജീവൻരക്ഷാ പരിശീലന ക്യാമ്പ് ഒരുക്കിയത്.
കെഫാക് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ആസ്റ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജോബിൻ ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഇത്തരം സുപ്രധാന അറിവുകൾ നേടുന്നതിനായി സമയം കണ്ടെത്തി പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. കെഫാക് അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ. ഫിലിപ്പ് ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 'ഫിൻക്' (FINQ) പ്രതിനിധികളുടെ നേതൃത്വത്തിൽ സി.പി.ആർ അവബോധന സെഷനും കൃത്യമായ പ്രായോഗിക പരിശീലനവും നടന്നു. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ സമയബന്ധിതമായി ഇടപെടണമെന്നതിനെക്കുറിച്ച് വിദഗ്ധർ അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി.
സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതവും
ട്രസ്റ്റി ബെന്നി ബേബി നന്ദിയും പറഞ്ഞു
കൺവീനർമാരായ ചാൾസ് കെ. ചാക്കോ, ജൂണോ വിനീത് എന്നിവരുടെ നേതൃത്വത്തിൽ കെഫാക് വൈസ് പ്രസിഡന്റുമാരായ സിബി മാത്യു, ബിജു പി. ജോൺ, ട്രസ്റ്റിമാരായ ബെന്നി ബേബി, അനീഷ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ടിൻസി ജോബി, ജലു അമ്പാടി, ഷാജി കരിക്കം എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി










