കോട്ടപ്പുറം: കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ പൊയ്യ എ.കെ. എം. എച്ച്. എസ്. എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ കിക്ക് ഓഫ് ചെയ്തുകൊണ്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 22 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തുരുത്തൂർ സെന്റ്. തോമസ് ഇടവക യൂണിറ്റ് ജേതാക്കളായി. ചെട്ടി ക്കാട് സെന്റ് ആന്റണീസ്, തൃശൂർ തിരുഹൃദയ എന്നീ ഇടവക യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, പൊയ്യ ഇടവക വികാരി ഫാ.ഫ്രാൻസിസ്ക്കോ പടമാടൻ, രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി,ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, ഫാ. വിൻ കുരിശിങ്കൽ, ഫാ. മിഥുൻ മെന്റസ്, പോൾ ജോസ് പടമാട്ടുമ്മൽ, സിസ്റ്റർ ഡയാന, പൊയ്യ കെ.സി.വൈ.എം. പ്രസിഡന്റ് ഔസേപ്പച്ചൻ, ആമോസ് മനോജ്, ഷിക്കു പോൾ, ജീവൻ, ആൽബിൻ കെ എഫ്, പിന്റോ, ഗ്ലാഡ് വിൻ, ബെഞ്ചമിൻ, ഹിൽന, ഡാനിയേല റോസ്, എന്നിവർ നേതൃത്വം നൽകി.