02:19am 29 April 2026
NEWS
കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് തുടങ്ങും
28/04/2026  10:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് തുടങ്ങും

കൊടുങ്ങല്ലൂർ കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലെ വചനകൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. 29നു വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പരിശുദ്ധ കുർബാനക്ക് ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിലെ വൈദികർ സഹകാർമ്മികർ ആകും .ഏപ്രിൽ 29 മുതൽ മെയ്‌ 3 വരെ വൈകിട്ട് 4 മുതൽ 9.30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവ്വത്തുങ്കൽ കൺവെൻഷൻ നയിക്കും. കൺവെൻഷനു വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത് എന്നും കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൌൺസിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും എന്നും കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ
ഫാ. ആൻ്റസ് പുത്തൻവീട്ടിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img