06:07pm 09 November 2026
NEWS
കോട്ടപ്പുറം കൺവെൻഷൻ സമാപനം നാളെ (29)
28/05/2025  07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം  കൺവെൻഷൻ  സമാപനം നാളെ (29)
HIGHLIGHTS

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ,  എല്‍ റൂഹ 2025 ൽ  ഫാ. റാഫേൽ കോക്കാടൻവചനപ്രഘോഷണം നടത്തുന്നു

കോട്ടപ്പുറം : കോട്ടപ്പുറം  സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ,  എല്‍ റൂഹ 2025 ൻ്റെ സമാപനം  നാളെ (29) . ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും നാളെ നടക്കും. നാലാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ എന്നിവർ  സഹകാർമ്മികരായി. വാഹനങ്ങളുടെ വെഞ്ചരിപ്പ്  നടന്നു. 

കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ  ഫാ. റാഫേൽ കോക്കാടൻ സിഎംഐ,  കൺവെൻഷന് നേതൃത്വം നൽകി. നാളെ (29) കോട്ടപ്പുറം  രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി  ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.  

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img