03:44am 29 October 2026
NEWS
മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; മലപ്പുറത്തെ ഇസെൻ ഇർഹാന്റെ പോസ്റ്റുമോർട്ടം ഇന്ന്
29/06/2025  07:57 AM IST
nila
മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; മലപ്പുറത്തെ ഇസെൻ ഇർഹാന്റെ പോസ്റ്റുമോർട്ടം ഇന്ന്

മലപ്പുറം കോട്ടക്കലിൽ മരിച്ച ഒരു വയസുകാരൻ ഇസെൻ ഇർഹാന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ തന്നെ മൃതദേഹം പുറത്തെടുത്തിരുന്നു. കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും ചികിത്സ നൽകാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. 

അക്യുപങ്ചർ ചികിത്സകയും മോണ്ടിസോറി പാരന്റ് ട്രെയിനറുമാണ് ഹിറ ഹറീറ. യുവതിയും ഭർത്താവ് നവാസും കോട്ടയ്ക്കലിനടുത്ത് എടരിക്കോട് നോവപ്പടിയിലാണ് താമസം. ഇരുവരും അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നാണ് നാട്ടുകാരുടെ പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇസൈൻ ഇർഹാൻ മരിച്ചത്. സ്വകാര്യാശുപത്രിയിൽനിന്ന് ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു. തുടർന്ന് മാതാപിതാക്കൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ശനിയാഴ്ച രാവിലെ കബറടക്കി. ദിവസങ്ങൾക്കുമുൻപേ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. എന്നാൽ, കുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായതോടെ, നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.

നാട്ടുകാർ കാടാമ്പുഴ പോലീസ്സ്റ്റേഷനിൽ പരാതിയുമെത്തിയതിനെ തുടർന്ന്, മൃതദേഹം ശനിയാഴ്ച പുറത്തെടുത്തു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് കാടാമ്പുഴ പോലീസ് ഇൻസ്‌പെക്ടർ കമറുദ്ദീൻ വള്ളിക്കാടൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img