11:57am 13 November 2026
NEWS
കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് സര്‍വീസസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു ഫെബ്രു. 18 വരെ അപേക്ഷിക്കാം
04/02/2026  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് സര്‍വീസസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു ഫെബ്രു. 18 വരെ അപേക്ഷിക്കാം

കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് സര്‍വീസസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. അപക്ഷേിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. ചുരുങ്ങിയത് ആയിരം രൂപയും അതിനു മുകളില്‍ ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. ഇന്ത്യയുടെ ജിവിഎയുടെ (ഗ്രോസ്സ് വാല്യു ആഡഡ്) 55%വും തൊഴിലവസരങ്ങളുടെ 31.5% പങ്കുള്ള സേവന വ്യവസായ മേഖലയിലാണ് ഫണ്ട് നിക്ഷേപിക്കുകയെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി എംഡി നിലേഷ് ഷാ പറഞ്ഞു. ഉപഭോക്തൃ സേവന മേഖലകള്‍, ടെലികോം, ആരോഗ്യരക്ഷ, ലോജിസ്റ്റിക്‌സ്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍, ഐടി, പവര്‍, എണ്ണ-പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ വന്‍വളര്‍ച്ച കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ രംഗത്തെ സേവനദാതാക്കള്‍ക്കും വന്‍കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kotakmf.com

1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് 2025 ഡിസബര്‍ 31ലെ കണക്കുകള്‍ പ്രകാരം 79.43 ലക്ഷം യുണീക് പോര്‍ട്ഫോളിയോസ് ഉണ്ട്. രാജ്യത്തെ 108 പട്ടണങ്ങല്‍ലായി 120 ശാഖകളുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img