06:38pm 27 June 2026
NEWS
വീടിനു തീപിടിച്ച് ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം
29/09/2025  09:34 AM IST
nila
വീടിനു തീപിടിച്ച് ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

വീടിനു തീപിടിച്ച് ബാലതാരത്തിനും സഹോദരനും മരിച്ചു. രാജസ്ഥാനിലെ കോട്ട സ്വദേശിയും ടെലിവിഷൻ ബാലതാരവുമായ വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യു‌മാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപിടുത്തതെ തുടർന്നുണ്ടായ പുകയിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്.

കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാ‌ടിയിൽ പങ്കെ‌ടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലും. സ്വീകരണമുറിയിൽ തീ പടർന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്‌പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപക‌ടകാരണമായി സംശയിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img