
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പായ ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ദക്ഷിണ കൊറിയയിലെ പ്രശസ്ത സാമ്പത്തിക സ്ഥാപനമായ എന്‍.എച്ച് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസുമായി (എന്‍എച്ച്‌ഐഎസ്) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചോയ്‌സിന്റെ ബ്രോക്കിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ 'ചോയ്‌സ് ഇക്വിറ്റി ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡില്‍' എന്‍എച്ച്‌ഐഎസ് 900 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യന്‍ മൂലധന വിപണിയിലെ ശക്തമായ വളര്‍ച്ചയും ചോയ്‌സിന്റെ മികച്ച ബിസിനസ് മോഡലിലുമുള്ള വിശ്വാസവുമാണ് ഈ വന്‍ നിക്ഷേപത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. ഈ തുക ബിസിനസ് വിപുലീകരണം, ഡിജിറ്റല്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍, പുതിയ ഉപഭോക്താക്കളെ കണ്ടെത്തല്‍, ഉല്‍പ്പന്നങ്ങളിലെ പുതുമകള്‍ എന്നിവയ്ക്കായി വിനിയോഗിക്കും. ആഗോളതലത്തിലുള്ള എന്‍എച്ച്‌ഐഎസിന്റെ പരിചയസമ്പത്തും സാങ്കേതിക മികവും ചോയ്‌സിന്റെ ഇന്ത്യന്‍ വിപണിയിലെ സ്വാധീനവും ചേരുമ്പോള്‍ വരും വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് ചോയ്‌സ് ഇന്റര്‍നാഷണല്‍ സിഇഓ അരുണ്‍ പൊദ്ദാര്‍ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രോക്കിങ് ബിസിനസ്സില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
Photo Courtesy - Google










