
കൊച്ചി ; ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത കൂവാഗം- നാടകം ജൂലൈ 4 ന് വൈകുന്നേരം 6 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നു.ആർ മണികണ്ഠൻ നിർമ്മിതിരിക്കുന്ന ഈ നാടകത്തിന്റെ രചന എ ശാന്തകുമാറാണ്, സംവിധാനം ഉണ്ണി പൂണിത്തുറയും.നാടകത്തെപ്പറ്റി.പൗരാണിക ഹിന്ദു വിശ്വാസത്തിന്റ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന, മഹാഭാരതത്തിലെ ഇര വാന്റ(അറവാൻ) ബലിയാണ് ഇതിവൃത്തം. തമിഴ് നാട്ടിലെ കൂവാഗം പ്രദേശത്ത് കൂത്താടൽ ക്ഷേത്രം അവിടെ ഇരവാന്റ പ്രതിഷ്ഠയാണ് സ്ഥിതി ചെയ്യുന്നത് മെയ് മാസത്തിലെ പൗർണ്ണമിയിൽ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള അറവാണിമാർ(ട്രാൻസ് ജെണ്ടർ) ഈ ഉത്സവത്തിൽ എത്തുന്നു. ശ്രീകൃഷ്ണൻ സ്ത്രീയായി മാറി ഒരു രാത്രി മുഴുവൻ ഇരവാന്റ ഭാര്യയായി കഴിയുന്നു., പുലർച്ചേ ബലിയാകുന്നു.ഇരവാന്റ പുനർജന്മത്തിനായി വിവാഹപുടവയണിഞ്ഞ് താലിയുമായി ഒരു രാത്രി മുഴുവൻ കാത്തിരിക്കുന്ന അറവാണിമാർ പുലർകാലത്ത് വേദനയോടെ മടങ്ങി പോകുന്നു. ഇതാണ് നാടകത്തിന്റ കഥ ഈ സങ്കൽപ്പത്തിലെ വംശീയ ചതിയും വെറുപ്പും, ഇന്നത്തെ ട്രാൻജെ ണ്ടെഴ്സിന്റ ജീവിക്കാനുള്ളവകാശമായി തീർക്കുകയാണ് രചനയിലൂടെ A ശാന്തകുമാർ. ഈ നാടകത്തെ അതിന്റ ഗൗരവത്തിൽ തന്നെ അർത്ഥവത്തായി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി പൂണിത്തുറയാണ്. ടിക്കറ്റിനും വിശദ വിവരങ്ങൾക്കും 92075 92544 നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .
Photo Courtesy - Google








