04:02am 11 November 2026
NEWS
കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി സിപിഎം വിമത കലാരാജു തിരഞ്ഞെടുക്കപ്പെട്ടു
29/08/2025  01:43 PM IST
nila
കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി സിപിഎം വിമത കലാരാജു തിരഞ്ഞെടുക്കപ്പെട്ടു

 കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു തിരഞ്ഞെടുക്കപ്പെട്ടു.  സിപിഎം വിമതയായ കല രാജു യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.  12ന് എതിരെ 13 വോട്ടുകൾക്കാണ് കലാരാജു വിജയിച്ചത്. നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്.

അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പംനിന്ന സ്വതന്ത്ര കൺസിലർ പി.ജി.സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാണ് ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി കുര്യാക്കോസാണ് എൽഡിഎഫ് സ്ഥാനാർഥി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img