02:18pm 28 September 2026
NEWS
റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജൻ
28/07/2025  06:33 PM IST
nila
റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജൻ

കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജന്റെ മൊഴി. കോഴിക്കോട് പ്രത്യേക വിചാരണ കോടതിയിലാണ് ഫോറൻസിക് സർജൻ ഡോ. കെ പ്രസന്നൻ മൊഴിനൽകിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടർന്നാണ് രാസപരിശോധന നടത്തിയതെന്നും ഡോക്ടർ പ്രസന്നൻ കോടതിയിൽ വ്യക്തമാക്കി. 

റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ രാസപരിശോധനയിൽ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു, എന്നാണ് ഡോ. പ്രസന്നൻ കോടതിയിൽ നൽകിയ മൊഴി.

2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്‌. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img