09:41pm 03 September 2026
NEWS
കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ

20/01/2025  04:42 PM IST
nila
കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെ പിടികൂടിയത്. ഇയാളെ പിന്നീട്  കൊണ്ടോട്ടി പൊലീസിന് കൈമാറി. നിറത്തിന്റെ പേരിലടക്കം ഭർത്താവിൽ നിന്നുണ്ടായ പീഡനമാണ് ഷഹാന മുംതാസ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. 

കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാംവർഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാർഥിനിയാണ്. കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗൾഫിലേക്ക് പോയി. ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാവിലെ 9.30 വരെ വീട്ടിലെ ജോലികൾചെയ്തിരുന്ന ഷഹാനയെ പെട്ടെന്ന് കാണാതായി. മാതാവ് അന്വേഷിച്ചപ്പോൾ മുറി പൂട്ടിയതായി മനസ്സിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ ബന്ധുക്കളും അയൽവാസികളുംചേർന്ന് വാതിൽ പൊളിച്ച് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.  സംഭവത്തിൽ യുവജനകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img