12:02am 09 November 2026
NEWS
ആഷിഖ് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയത് ഒമാനിലെ സൂപ്പർമാർക്കറ്റിന്റെ മറവിൽ
11/03/2025  09:23 AM IST
nila
ആഷിഖ് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയത് ഒമാനിലെ സൂപ്പർമാർക്കറ്റിന്റെ മറവിൽ

കൊച്ചിയിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസം മട്ടാഞ്ചേരി പൊലീസ് പിടികൂടിയ മുക്കൂട് മുള്ളൻമടക്കൽ ആഷിക്ക് ലഹരി എത്തിച്ചിരുന്നത് ഒമാനിൽ നിന്നും. ഒമാനിലെ ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്ന ഇയാൾ അതിന്റെ മറവിലായിരുന്നു ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ആളുകളെ ഉപയോ​ഗിച്ചും കൊറിയർ വഴിയും ഇയാൾ കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നു. 

ഒമാനിൽനിന്ന് കാർഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് കഴിഞ്ഞ ദിവസം ആഷിക്കിന്റെ വീട്ടിൽനിന്ന് പിടികൂടിയത്. അഞ്ചുവർഷം മുൻപാണ് ആഷിക് വിദേശത്തേക്കു പോയത്. ഒമാനിൽ സൂപ്പർമാർക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലാണ് ലഹരിമരുന്ന് കടത്ത്. കൊച്ചിയിലെ കേസിലും ഒമാനിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ആഷിഖും സംഘവും വൻതോതിലാണ് ഒമാനിൽനിന്നു നാട്ടിലേക്കു ലഹരി കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ജനുവരി ഒടുവിൽ അരക്കിലോയോളം എംഡിഎംഎയുമായി ഏഴുപേർ പിടിയിലായതാണ് ഈ സംഘത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. ആ കേസിലാണ് സംഘത്തിന്റെ തലവൻ ആഷിഖ് ഉൾപ്പെടെ മൂന്നു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലാകുന്നതും. പി.ആഷിഖ്, വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശിനി മാഗി ആഷ്‌ന, മട്ടാഞ്ചേരി സ്വദേശി ഇസ്മായിൽ സേഠ് എന്നിവരാണ് ഒടുവിൽ പിടിയിലായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img