05:04pm 15 May 2026
NEWS
കൊല്ലവർഷം 1201: ഇടവമാസത്തിലെ സമ്പൂർണ നക്ഷത്രഫലം
15/05/2026  01:23 PM IST
nila
കൊല്ലവർഷം 1201: ഇടവമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): മനസ്സിലെ അസ്വസ്ഥതകൾ വർധിക്കാനിടയുള്ള സമയമാണിത്. വികാരാധീനമായ തീരുമാനങ്ങൾ ഒഴിവാക്കുക. വിശ്വസിക്കുന്നവരിൽ നിന്നുള്ള വഞ്ചനയ്ക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ചെലവുകൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. ചെറിയ ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദവും അനുഭവപ്പെടാം. കോപം നിയന്ത്രിക്കുന്നത് ഗുണകരമാകും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ധനകാര്യങ്ങളിൽ സൂക്ഷ്മത അനിവാര്യമാണ്. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം. പനി പോലുള്ള അസുഖങ്ങൾക്കെതിരെ കരുതൽ വേണം.

കർക്കടകക്കൂറ് (പുണർതം അവസാനപാദം, പൂയം, ആയില്യം): തൊഴിൽരംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക നേട്ടങ്ങളും ആരോഗ്യപരമായ ആശ്വാസവും പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യപാദം): പുതിയ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കാവുന്ന സമയം. സമൂഹത്തിൽ അംഗീകാരവും സാമ്പത്തിക പുരോഗതിയും ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വരാം. മനസ്സിൽ ഉത്സാഹക്കുറവും പ്രിയപ്പെട്ടവരിൽ നിന്ന് അകലം പാലിക്കേണ്ട സാഹചര്യവും ഉണ്ടാകാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ചെറിയ തർക്കങ്ങളും മാനസിക വിഷമങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊതുവേദികളിൽ അഭിപ്രായപ്രകടനങ്ങളിൽ ജാഗ്രത പാലിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട): അധ്വാനം കൂടുന്ന സമയമാണിത്. ആരോഗ്യപരമായി വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ശ്രദ്ധിക്കണം. വിശ്രമം അവഗണിക്കരുത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം): പ്രതിസന്ധികളിൽ നിന്ന് ആശ്വാസം ലഭിക്കുന്ന ഘട്ടം. രോഗശമനവും ശത്രുബാധ കുറയുന്നതും ആത്മവിശ്വാസം വർധിപ്പിക്കും.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മാനസികമായി ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാം. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ദാമ്പത്യജീവിതത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ ചികിത്സ തേടുന്നത് നല്ലതാണ്.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി): വീട്, വാഹനം തുടങ്ങിയ സ്വപ്നങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്ത് ഉയർച്ചയും ധനലാഭവും സന്തോഷകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img