12:58am 08 November 2026
NEWS
കൊല്ലത്തെ അനില എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തിനുള്ളിൽ
22/03/2025  10:06 AM IST
nila
കൊല്ലത്തെ അനില എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തിനുള്ളിൽ

കൊല്ലത്ത് മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ യുവതി രാസലഹരി ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായത്. മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎയാണ് ഇവർ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കൊല്ലം ന​ഗരത്തിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പതിവായി ലഹരിവിതരണം ചെയ്യുന്ന യുവതിയാണ് പിടിയിലായത്. 

കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ - കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാനായാണ് അനില എംഡിഎംഎ എത്തിച്ചത്.  സ്വന്തം കാറിലായിരുന്നു യുവതി രാസലഹരി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധന നടത്താൻ് പൊലീസ് തീരുമാനിക്കുകയായിരുന്നു.

കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് അനില പിടിയിലായത്. വൈകിട്ട് അഞ്ചരമണിയോടെയാണ് അനില കാറുമായി നീണ്ടകര പാലത്തിനു സമീപം എത്തിയത്. പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു. 

പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരിമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. എംഡിഎംഎ കേസിൽ യുവതി നേരത്തെയും പ്രതിയാണ്. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img