
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് കാത്തുനിന്നിരുന്ന മൂന്നുകുട്ടികൾ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. മണ്ണ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവസമയത്ത് ബസ് സ്റ്റോപ്പിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ലോറി അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോറിയിൽ ഉണ്ടായിരുന്ന മണൽ റോഡിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണലിന് അടിയിൽ കുടുങ്ങുകയായിരുന്നു. മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസികളും ഫയർഫോഴ്സ,ും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.











