08:44pm 11 November 2026
NEWS
കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം
23/06/2026  08:11 AM IST
nila
കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് കാത്തുനിന്നിരുന്ന  മൂന്നുകുട്ടികൾ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. മണ്ണ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. 

അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവസമയത്ത് ബസ് സ്റ്റോപ്പിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ലോറി അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോറിയിൽ ഉണ്ടായിരുന്ന മണൽ റോഡ‍ിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണലിന് അടിയിൽ കുടുങ്ങുകയായിരുന്നു. മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസികളും ഫയർഫോഴ്സ,ും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img