02:35am 22 November 2026
NEWS
മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു; കൊല്ലത്ത് 11 വയസ്സുകാരൻ തൂങ്ങിമരിച്ചു
21/11/2026  04:18 PM IST
nila
മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു; കൊല്ലത്ത് 11 വയസ്സുകാരൻ തൂങ്ങിമരിച്ചു

കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ ദേവദർശിന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ അമ്മ കുട്ടിയോട് വഴക്കുപറഞ്ഞതായും അതിൽ ദേവദർശ് മാനസികമായി വിഷമിച്ചിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img