04:57am 11 November 2026
NEWS
കൊല്ലത്ത് നിയന്ത്രണം വിട്ട മിനിവാൻ ഇടിച്ച് രണ്ടു യുവതികൾക്ക് ദാരുണാന്ത്യം
07/08/2025  10:56 AM IST
nila
കൊല്ലത്ത് നിയന്ത്രണം വിട്ട മിനിവാൻ ഇടിച്ച് രണ്ടു യുവതികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട മിനിവാൻ ബസ്‌ കാത്തുനിന്നവർക്കു നേരെ പാഞ്ഞുകയറി രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പനവേലിയില്ൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ  ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്.

നിയന്ത്രണം വിട്ട വാൻ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചുകയറി. പരിക്കേറ്റവരെ ഉടൻതന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സാണ് മരിച്ച സോണിയ. അപകടത്തിൽ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്.

മിനി വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികവിലയിരുത്തൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img