07:25am 13 November 2026
NEWS
പാർട്ടി പ്രവർത്തനത്തിന് പോകുന്നു, ആഡംബര ജീവിതം നയിക്കുന്നു; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
22/09/2025  03:25 PM IST
nila
പാർട്ടി പ്രവർത്തനത്തിന് പോകുന്നു, ആഡംബര ജീവിതം നയിക്കുന്നു; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം പുനലൂരിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യാണ് കൊല്ലപ്പെട്ടത്. ഇന്നുരാവിലെ ആറുമണിയോടെയാണ് ശാലിനിയെ ഭർത്താവ് ഐസക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. 

പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ ജീവനക്കാരിയാണ് ശാലിനി. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്. ശാലിനിയും മക്കളും അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 

 ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ ഇയാൾ പുനലൂർ പൊലീസിൽ കീഴടങ്ങി. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഐസക് പങ്കുവച്ച വീഡിയോയിൽ പറയുന്നത്

'ഞാൻ ഭാര്യയെ കൊന്നുകളഞ്ഞു, ഞാനറിയാതെ ശാലിനി സ്വർണങ്ങൾ പണയം വച്ചു, ഞാൻ കൊടുത്ത മോതിരവും പണയം വച്ചു. പറഞ്ഞത് അനുസരിച്ചില്ല. എനിക്ക് രണ്ടു മക്കളാണ്. അവർക്കൊന്നും വിഷമമുണ്ടാകില്ല. ഭാര്യയ്ക്ക് ആഡംബര ജീവിതം നയിക്കണം. ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു. അവൾ അമ്മയോടൊപ്പം താമസിക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. ഭാര്യ ആ വീടും ആവശ്യപ്പെട്ടു. ഏതോ ജോലിക്കാണ് ഇപ്പോൾ പോകുന്നത്. എന്റെ ഭാര്യയ്ക്ക് ജോലിക്ക് പോകേണ്ട ആവശ്യമില്ല. പാർട്ടിയിലും പ്രവർത്തിക്കുന്നുണ്ട്. അതും എനിക്ക് ഇഷ്ടമില്ല. പാർട്ടിയിലുളളവർ അവർക്ക് പിന്തുണ കൊടുത്തിരുന്നു. 86,000 രൂപയ്ക്കാണ് പണയം വച്ചത്. അത് എന്ത് ചെയ്‌തെന്ന് അറിയില്ല. വീണ്ടും 20,000 രൂപയ്ക്ക് പണയം വച്ചു'- ഐസക് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img