02:25am 24 May 2026
NEWS
ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
23/05/2026  02:12 PM IST
nila
ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

 

കൊല്ലം: കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്. ശനിയാഴ്ച വിദേശത്തേക്ക് യാത്രതിരിക്കാനിരിക്കെയാണ് സംഭവം. സുഗതനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ബന്ധുക്കളുമായി ഇരുവരും സംസാരിച്ചിരുന്നുവെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ ഭക്ഷണം നൽകാനായി എത്തിയ ബന്ധു വാതിലിൽ തട്ടിയും ഫോണിൽ വിളിച്ചും നോക്കിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് സംശയം തോന്നിയതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്.

ദമ്പതികൾക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു മകനും ഒരു മകളുമാണ് ഇവർക്കുള്ളത്. ഇരുവരും വിദേശത്താണ് താമസം. മകൻ വെള്ളിയാഴ്ചയാണ് വിദേശത്തേക്ക് മടങ്ങിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img