09:48am 13 November 2026
NEWS
പൊലീസ് ഉദ്യോ​ഗസ്ഥർ അം​ഗങ്ങളായ വാട്സ്ആപ്പ് ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
30/09/2025  02:17 PM IST
nila
പൊലീസ് ഉദ്യോ​ഗസ്ഥർ അം​ഗങ്ങളായ വാട്സ്ആപ്പ് ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

പൊലീസ് ഉദ്യോ​ഗസ്ഥരുടെ സമൂഹ മാധ്യമ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു.  പൊലീസുകാർ അഡ്മിൻമാരായ വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ  കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സർക്കുലർ ഇറക്കി. ഇത്തരത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥർ ഇക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം. 

ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അഡ്മിനോ മെമ്പറോ ആയി ഉൾപ്പെട്ടിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേണ്ടതാണ്. അങ്ങനെയുള്ളവർ ഇക്കാര്യം വ്യക്തമാക്കി ഡിക്ലറേഷന് ഫോം ഓരോ ഉദ്യോഗസ്ഥനിൽ നിന്നും പൂരിപ്പിച്ച് വാങ്ങി റെക്കോർഡുകൾ സഹിതം സൂക്ഷിക്കണമെന്ന് നിർദേശത്തിലുണ്ട്.

സർക്കുലറിനെതിരെ സേനയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്തിനാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമല്ലെന്നാണ് ഇവർ പറയുന്നത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നീക്കമാണിത് എന്നതാണ് ഉയരുന്ന പ്രധാന വിമർശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img