11:48pm 07 November 2026
NEWS

കൊല്ലത്ത് പള്ളിപറമ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

11/03/2025  01:18 PM IST
nila
 കൊല്ലത്ത് പള്ളിപറമ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

കൊല്ലത്ത് പള്ളിപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിൽ അസ്ഥികൂടം. കൊല്ലം ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ നിന്നാണ് അസ്ഥികൂടം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. റോഡിൽനിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞതാകാം എന്നാണ് പ്രാഥമിക നി​ഗമനം. 

പള്ളിയുമായി ബന്ധപ്പെട്ടവർ പൈപ്പ് ശരിയാക്കാനായി എത്തിയപ്പോഴാണ് സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തിയത്. കാടുമൂടിക്കിടക്കുന്ന സ്ഥലത്തായിരുന്നു സ്യൂട്ട് കേസ് കിടന്നത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഫൊറൻസിക് പരിശോധനയ്ക്കു പിന്നാലെ മാത്രമേ വ്യക്തത വരൂ. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ല് ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img