01:47am 22 September 2026
NEWS
പൂജാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗത്തിനിരയാക്കിയെന്ന് യുവതി
07/09/2025  04:04 PM IST
nila
 പൂജാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗത്തിനിരയാക്കിയെന്ന് യുവതി

സുഹൃത്തുക്കളായ യുവാക്കൾ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. ചന്ദൻ മാലിക്, ദീപ് എന്നിവർ തന്നെ ബലാത്സം​ഗം ചെയ്തു എന്നാണ് ഇരുപതുകാരിയുടെ പരാതി. തന്റെ ജന്മദിനത്തിന്റെയന്നാണ് ബലാത്സം​ഗത്തിനിരയായതെന്നും യുവതി പറയുന്നു.  തെക്കൻ കൊൽക്കത്തയിലെ ഒരു വലിയ ദുർഗ്ഗാ പൂജാ കമ്മിറ്റിയുടെ തലവനായ ചന്ദനെ മാസങ്ങൾക്ക് മുമ്പാണ് പരിചയപ്പെട്ടതെന്നും പൂജാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് യുവാക്കൾ തനിക്ക് വാ​ഗ്ദാനം നൽകിയിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. 

സർക്കാർ ഉദ്യോഗസ്ഥനാണ് പ്രതികളിൽ ഒരാളായ ദീപ് എന്നാണ് യുവതി പറയുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ചന്ദൻ ദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. 

'യുവതിയുടെ ജന്മദിനം വെള്ളിയാഴ്ചയായിരുന്നു. അന്നേദിവസം പ്രതികളായ ചന്ദനും ദീപും ചേർന്ന് യുവതിയെ ദീപിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവർ ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതികൾ തടഞ്ഞുവെച്ചു. വാതിൽ പൂട്ടിയിട്ട് അവർ കൂട്ടബലാത്സംഗം ചെയ്തു' പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു.ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് അതിജീവിതയ്ക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img