10:39am 21 July 2024
NEWS
ഐ.പി.എല്‍ പതിനേഴാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും

25/05/2024  09:57 AM IST
സണ്ണി ലൂക്കോസ് ചെറുകര
ഐ.പി.എല്‍ പതിനേഴാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും

ഐ.പി.എല്‍ പതിനേഴാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും.ഇന്നലെ നടന്ന ക്വാളിഫയർ 2വില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയല്‍സിനെ 36 റണ്‍സിന്കീഴടക്കിയാണ് സണ്‍റൈസേഴ്സ് ഫൈനലിലെത്തിയത്. ചെന്നൈയിലെ ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 

മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്പിന്നിർമാരായ ഇംപാക്‌ട് പ്ലെയറായ ഷാബാസ് അഹമ്മദും അഭിഷേക് ശർമ്മയുമാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. ഷാബാസ് മൂന്നും അഭിഷേക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി കളി ഹൈദരാബാദിന് അനുകൂലമാക്കി. ഷാബാസാണ് കളിയിലെ താരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS