02:47pm 22 September 2026
NEWS
ഏഴാം ക്ലാസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി; മൂന്നു പേർ അറസ്റ്റിൽ
03/11/2025  08:05 AM IST
nila
ഏഴാം ക്ലാസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി; മൂന്നു പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി.  കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബലാത്സം​ഗത്തിനിരയായത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പിടിയിലായത്. 

പതിനാലുകാരിയായ പെൺകുട്ടി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ മോട്ടിലാൽ കോളനിയിലേക്ക് ഓട്ടോറിക്ഷയിൽ ബലമായി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെയുള്ള ഒരു വീട്ടിലെത്തിച്ചാണ് കൂട്ട ബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിൽ ആയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഡം ഡം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊൽക്കത്തയിൽ തുടർച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഏഴാം ക്ലാസുകാരി ഇരയായ കൂട്ട ബലാത്സംഗം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img