11:59pm 05 July 2026
NEWS
കൊടുവള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടി കൊലപ്പെടുത്തി
05/07/2026  07:52 AM IST
nila
കൊടുവള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടി കൊലപ്പെടുത്തി

കോഴിക്കോട്: കൊടുവള്ളിയിൽ ദീർഘകാലമായി തുടരുന്ന സ്വത്ത് തർക്കം സഹോദരഹത്യയിൽ കലാശിച്ചു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം ഏറെക്കാലമായി നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു. വിഷയത്തിൽ കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള തർക്കം അവസാനിച്ചിരുന്നില്ല.

ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.

നാല് മക്കളുള്ള കുടുംബത്തിലെ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ച് വർഷം മുമ്പും മരണപ്പെട്ടിരുന്നു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img