11:00pm 03 September 2026
NEWS
കൊടിയത്തൂർ സർവ്വീസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
27/01/2025  10:38 PM IST
കൊടിയത്തൂർ സർവ്വീസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

. ദോഹ: 36 വർഷമായി നാടിന്റെ സാമൂഹിക-സേവന രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കൊടിയത്തൂർ സർവ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവിൽ വന്നു. അബ്ദുൽ അസീസ് പി. (പ്രസിഡണ്ട്), ഫിറോസ് കൊളായി (വൈസ് പ്രസിഡണ്ട്), ഫയാസ് കാരക്കുറ്റി (ജനറൽ സെക്രട്ടരി), ജാന്നിസ് മുഹമ്മദ് , അബ്ദുൽ അസീസ് എം. എ. (സെക്രട്ടറി), യാസീൻ എ. പി. (ട്രഷറർ), കാവിൽ അബ്ദുറഹിമാൻ, കെ. ടി. കുഞ്ഞിമൊയ്തീൻ , എം. ഇമ്പിച്ചാലി, അബ്ദുല്ല വി. കെ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ. വെൽഫയർ ഫണ്ട്‌ ചെയർമാനായി പി.വി. അമീൻ, സെക്രട്ടറിയായി സിറാജ് പുതുക്കുടി, ജോയിന്റ് സെക്രട്ടറിയായി ഇർഷാദ് ടി. എൻ, പ്രവർത്തക സമിതി അംഗങ്ങളായി അഫ്സൽ എ. എം , അമീൻ എം. എ, അനീസ് കലങ്ങോട്ട്, അമീൻ സി, ഇല്ല്യാസ് സലാഹ് , മുജീബ് എ. എം, മുറാദ് പി.പി , റഫീഖ് സി. കെ , ഷഫീഖ് വി.വി. എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡണ്ട് ഇ. എ. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശാക്കിർ എ. എം. സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img