12:45pm 12 November 2026
NEWS
കോഡാക്ക 19-ാം വാർഷികാഘോഷം: ‘ഓർമ്മച്ചെപ്പ്’ ഡിസംബർ 27ന് ;പോസ്റ്റർ പ്രകാശനം ചെയ്‌തു
26/12/2025  11:06 AM IST
nila
കോഡാക്ക 19-ാം വാർഷികാഘോഷം: ‘ഓർമ്മച്ചെപ്പ്’ ഡിസംബർ 27ന് ;പോസ്റ്റർ പ്രകാശനം ചെയ്‌തു

ദോഹ:ഖത്തറിലെ സാംസ്കാരിക സംഘടനയായ കോട്ടയം ജില്ലാ ആർട്സ് & കൾച്ചറൽഅസോസിയേഷ (KODACA)ന്റെ 19-ാം വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’  ഡിസംബർ 27ന്  ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിലാണ് നടക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം ചെയ്‌തു.
റേഡിയോ മലയാളം 98.6 FM സ്റ്റുഡിയോയിൽ നടന്നചടങ്ങിൽ കോഡാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ്  കൊടാക്ക ചീഫ് പാട്രണും ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റുമായ റഷീദ് അഹമ്മദിന് കൈമാറിപോസ്റ്റർ പ്രകാശനം ചെയ്തു.കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന വിവിധ കലാപരിപാടികളാണ് ആഘോഷവേദിയിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി, കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ 1970-കളിലെ മലയാള സിനിമയുടെ മാധുര്യം പുനഃസൃഷ്ടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
1970-കളിലെ മലയാള സിനിമയുടെ സൗന്ദര്യം, സംഗീതം, ഭാവങ്ങൾ, ഓർമ്മകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ഓർമ്മച്ചെപ്പ്’ എന്ന ഈ അവതരണം പ്രേക്ഷകർക്ക് സമ്പൂർണ്ണമായൊരു നോസ്റ്റാൾജിക് അനുഭവമാകുമെന്ന് അവർ പറഞ്ഞു. കൂടാതെ നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img