08:09am 09 November 2026
NEWS
യുവതിക്കൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിലെത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു
09/11/2026  07:58 AM IST
nila
യുവതിക്കൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിലെത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു

കാക്കനാട്: സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിലെത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജുവാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും അപ്പാർട്മെന്റിലെത്തിയത്. രാത്രി എട്ടോടെ ബ്രൈറ്റ് മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ എത്തിയശേഷം ഇരുവരും ചേർന്ന് ബ്രൈറ്റിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അതേസമയം, ബ്രൈറ്റ് കുഴഞ്ഞുവീണ വിവരം അറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. അപ്പാർട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും ബ്രൈറ്റിന്റെ സഹോദരൻ എത്തുന്നതുവരെ കാത്തുനിന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് അറിയിച്ചു.

ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. മാതാവ് ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img