03:34am 13 November 2026
NEWS
കൊച്ചി ഇനി പുഷ്പിക്കും സിറ്റി ബ്ലൂം പദ്ധതി നടപ്പാക്കും
24/02/2026  10:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി ഇനി പുഷ്പിക്കും സിറ്റി ബ്ലൂം പദ്ധതി നടപ്പാക്കും

കൊച്ചി: നഗരത്തിലെ അടിസ്‌ഥാനസൗകര്യ വികസനത്തോടൊപ്പം ഹരിത ഇടങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ട് സിറ്റി ബ്ലും പദ്ധതി നടപ്പാക്കും. കൊച്ചി നേരിടുന്ന അർബൻ ഹീറ്റ് ഐലന്‍റ് പ്രതിഭാസം കുറയ്ക്കുന്നതിനും കാലാവസ്‌ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമായി നഗരത്തിലുടനീളം വ്യാപകമായി വൃക്ഷത്തൈകളും ചെടികളും നട്ടു പിടിപ്പിക്കുന്ന സമഗ്ര പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ച സിറ്റി ബ്ലൂം. റോഡ് മീഡിയനുകൾ, റോഡ് വശങ്ങൾ, പൊതുസ്‌ഥലങ്ങൾ, ഫ്‌ളൈ ഓവറുകൾ, പൊതു മതിലുകൾ, നഗരസഭയുടെയും പൊതുസ്‌ഥാപനങ്ങളുടെയും ഉടമസ്‌ഥതയിലുള്ള കെട്ടിട പരിസരങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷങ്ങളും ചെടികളും നടും.നഗരത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പൂക്കളുള്ള മരങ്ങൾക്ക് മുൻഗണന നൽകും. വർഷത്തിലൊരിക്കലെങ്കിലും വർണാഭമായ പൂക്കൾ വിരിയുന്ന മണിമരുത്, മന്ദാരം, റോസി ട്രമ്പറ്റ്, ഗുൽമോഹർ ഉൾപ്പെടെയുള്ള മരങ്ങളായിരിക്കും പദ്ധതിയുടെ ഭാഗമായി നടുന്നത്. പദ്ധതിയുടെ ഭാഗമായി പൂന്തോട്ട പരിപാലനത്തെ പ്രൊഫഷണൽ തൊഴിലായി വളർത്താൻ താല്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകൾക്കും വനിതാ കൂട്ടായ്മകൾക്കും പ്രത്യേക പരിശീലനം നൽകും. പദ്ധതിക്കായി ഒരു കോടി രൂപ ചെലവഴിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img