09:32pm 06 November 2026
NEWS
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു മുന്നേറ്റം 80 ലക്ഷം പിന്നിട്ട് യാത്രക്കാര്‍
06/11/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു മുന്നേറ്റം 80 ലക്ഷം പിന്നിട്ട് യാത്രക്കാര്‍

കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി.  

വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ 5 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148 പേരും 2025-26 സാമ്പത്തിക വര്‍ഷം 24,64,559 പേരും 2026-27 ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ 15,69,802  പേരും വാട്ടര്‍ മെട്രോ പ്രയോജനപ്പെടുത്തി. 

ഒക്‌ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി രൂപ (30,24,58,384)യും ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും 2026-27 സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 31 വവെ 7,07,96,281 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു.

തുടക്കം മുതല്‍ തന്നെ പൊതുജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ നേട്ടത്തിനു കാരണം. രാജ്യത്തിനകത്തും പുറത്തുനിന്നും വാട്ടര്‍ മെട്രോയെക്കുറിച്ച് അറിഞ്ഞ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. കൊച്ചി വാട്ടര്‍ മെട്രോ അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മാതൃകാ പദ്ധതിയായി വളര്‍ന്നിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img