04:45am 07 November 2026
NEWS
കൊച്ചിയിൽ ലഹരിക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു

04/03/2025  01:31 PM IST
nila
കൊച്ചിയിൽ ലഹരിക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. ലഹരിക്ക് അടിമയായ ഒമ്പതാംക്ലാസുകാരനാണ് ആറാം ക്ലാസുകാരിയായ സ്വന്തം സഹോദരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്. ഒമ്പതാംക്ലാസുകാരൻ ലഹരി മാഫിയയുടെ കാരിയറായി പ്രവർത്തുക്കുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരൻ വീട്ടിൽ വച്ചാണ് ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഭയം മൂലം ഇത് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ പെൺകുട്ടി സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവർ വഴി അധ്യാപകർ അറിഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിക്കു ശിശുക്ഷേമ സമിതി തുടർച്ചയായി കൗൺസിലിങ് നടത്തുന്നുണ്ട്. 

ശിശുക്ഷേമ സമിതിയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 

കൊച്ചിയിൽ സമീപകാലത്താണ്  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചത്. ലഹരി കലർന്ന മിഠായി നൽകിയ ശേഷമായിരുന്നു പീഡനം. പത്താം ക്ലാസുകാരന്റെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടിലടക്കം ലഹരി ഉപയോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ പത്താംക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിൽ ആക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് നാടിനെയാകെ ഞെട്ടിച്ച് ഒമ്പതാം ക്ലാസുകാരൻ സ്വന്തം സഹോദരിയെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. 

പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി
04/03/2025  02:20 PM IST
nila
പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരാളെ പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉറുദു വിവർത്തകൻ കൂടിയായ ഝാർഖണ്ഡിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഹർജി പരി​ഗണിക്കവെയാണ്  ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനി എന്നും മിയാൻ-ടിയാൻ(സാറേ-യുവാവേ) എന്നും വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങൾ നൽകാൻ ചെന്നപ്പോൾ പ്രതി തന്നെ തന്റെ മതം പരാമർശിച്ച് അധിക്ഷേപിച്ചെന്നാണ് ഹർജിക്കാരനായ സർക്കാർ ഉദ്യോ​ഗസ്ഥന്റെ പരാതി. ഔദ്യോഗിക കൃത്യനിർവഹണം ബലംപ്രയോഗിച്ച് തടസപ്പെടുത്തിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. സെക്ഷൻ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതിൽ പരാതിക്കാരന് അനുകൂലമായ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതി സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരി​ഗണിച്ച സുപ്രീംകോടതി പ്രതിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്.

പാകിസ്ഥാനി എന്നും മിയാൻ-ടിയാൻ എന്നും വിളിക്കുന്നത് മോശമാണെന്നതിൽ സംശയമില്ല. എന്നാൽ, അത് മതവികാരം വ്രണപ്പെടുത്തുന്നതല്ല. ബെഞ്ച് പറഞ്ഞു. സമാധാനം തകർക്കുന്ന തെറ്റു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സെക്ഷൻ 353 അനുസരിച്ച് ബലപ്രയോ​ഗം നടത്തിയതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img