NEWS
കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്സ് കലോത്സവത്തിന് (ഒക്ടോബർ 3 , വെള്ളി) തുടക്കം
02/10/2025 05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: സിബിഎസ്ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്സ് കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കണ്ടറി സ്‌കൂളാണ് പ്രധാനവേദി. രാവിലെ എട്ട് മണിക്ക് സ്‌കൂൾ സിവിജെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് കലോത്സവം ഉദ്‌ഘാടനം ചെയ്യും. കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോൻ കെ മാത്യു അധ്യക്ഷത വഹിക്കും. സെന്റ് പീറ്റേഴ്സ് സ്‌കൂൾ പ്രിൻസിപ്പാൾ ആർ കെ മോസസ് സ്വാഗതവും കൊച്ചി സഹോദയ സെക്രട്ടറി വി പ്രതിഭ നന്ദിയും പറയും. തുടർന്ന് പത്ത് വേദികളിലായി മത്സരങ്ങൾ നടക്കും. ഭരതനാട്യം, ഗ്രൂപ്പ് സോംഗ്, മൈം, പദ്യപാരായണം, പാശ്ചാത്യ സംഗീതം, ഗിത്താർ, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളാകും ഇന്ന് നടക്കുക. കലോത്സവം ഒക്ടോബർ അഞ്ചിന് സമാപിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








