
കൊച്ചി: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് നഴ്സിങ് വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. എളമക്കര സ്വദേശി റെക്സൺ ആണ് പിടിയിലായത്. ബെംഗളുരുവിൽ നഴ്സിംങ് പഠിക്കുന്ന പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. ബെംഗളുരുവിൽവെച്ചും കേരളത്തിലെത്തിച്ചും ഇയാൾ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി.
പെൺകുട്ടിയും യുവാവും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടിയെ പഠിക്കാനായി ബെംഗളുരുവിൽ കൊണ്ടാക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും റെക്സണായിരുന്നു. ഇവർ ഒരുമിച്ച് താമസിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഈ സമയത്ത് പകർത്തിയ നഗ്നദൃശ്യങ്ങൾ മാതാപിതാക്കളെ കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയെ വീട്ടിലും ലോഡ്ജുകളിലും ദിവസങ്ങളിലും പൂട്ടിയിട്ട് പീഡിപ്പിച്ചതായാണ് പരാതി.
ഇന്നലെ രാത്രിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











