NEWS
സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയില്‍
കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം
കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം
13/05/2025 06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. സയന്‍സ് സ്ട്രീമില്‍ റോഹന്‍ സച്ചിന്‍ കനോത്ത്(99%), തേജസ്സ് കൃഷ്ണ വിജിത്ത്(98.60%), രാഹുല്‍ ആര്‍(98.20%),മിലന്‍ സജെയ്(98.20%), കോമേഴ്‌സ് സ്ട്രീമില്‍ ഹന്നഫാത്തിമ അബ്ദുള്‍സഹദ്(98.80%), അക്‌സ ഉമ്മന്‍(98.40%),ഐശ്വര്യ വി.എ(96.20%) ഹ്യുമാനിറ്റീസ് സ്ട്രീമില്‍ കല്‍പിത സൂര്യ സ്വാമി(98.60%), നീല്‍ ബിനോയ്(98.40%), കല്യാണിസൂര്യ സ്വാമി(98.20%) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 227 കുട്ടികളില്‍
77 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ നേടുകയും 135 പേര്‍ 90% ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുകയുംചെയ്തു. 54 വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ 100 മാര്‍ക്ക് നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











