02:24pm 13 November 2025
NEWS
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി ഒരുമാസം
13/11/2025  10:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി ഒരുമാസം

 

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ  ആറാം പതിപ്പിന് ഇനി 30 ദിവസങ്ങള്‍ മാത്രം. ഗോവയിലെ എച് എച് ആര്‍ട് സ്‌പേസസുമായി ചേർന്ന് പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് ഇക്കുറി ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ഈ ലോകോത്തര കലാ വിരുന്ന് 109 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാരും കൂട്ടായ്മകളുമടങ്ങുന്ന സംഘമാണ് പ്രദര്‍ശനങ്ങളും പ്രതിഷ്ഠാപനങ്ങളും ഒരുക്കുന്നത്. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം.
പശ്ചിമകൊച്ചിയും എറണാകുളം നഗരവും ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളാണ് ബിനാലെ വേദികള്‍. ദേവസ്സി ജോസ് & സൺസ്, ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ, ഊട്ടുപുര, പഴയന്നൂർ ഭഗവതി ക്ഷേത്രം, മട്ടാഞ്ചേരി, വി.കെ.എൽ. വെയർഹൗസ്, ഡേവിഡ് ഹാൾ, സിമി വെയർഹൗസ്, അർത്ഥശില കൊച്ചി (മുമ്പ് ദി സ്പെൻസർ ഹോം), ബാസ്റ്റിൻ ബംഗ്ലാവ്, വാട്ടർ മെട്രോ, ആസ്പിൻവാൾ ഹൗസ് (കയർ ഗോഡൗൺ ആൻഡ് ഡയറക്ടേഴ്‌സ് ബംഗ്ലാവ്), ആനന്ദ് വെയർഹൗസ്, എസ്.എം.എസ്. ഹാൾ, 111 മർക്കസ് & കഫേ, ദർബാർ ഹാൾ, പെപ്പർ ഹൗസ്, അർമാൻ കളക്ടീവ് & കഫേ, സ്പേസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഗാർഡൻ കൺവെൻഷൻ സെന്റർ, ബി.എം.എസ്. വെയർഹൗസ്, ഐലൻഡ് വെയർഹൗസ്, സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, ക്യൂബ് ആർട്സ് സ്പേസ് എന്നിവയാണ് വേദികള്‍.

അബുൽ ഹിഷാം, ആദിത്യ പുത്തൂർ, അഡ്രിയാൻ വില്ലാർ റോജാസ്, അലി അക്ബർ പി.എൻ, ആന്യ  ഇബ്ഷ്- ഗ്രുന്റാലെർ9, ആരതി കദം, അഥിന കൂമ്പറൂളി, ബാനി അബിദി-അനുപമ കുണ്ഡൂ, ഭാഷ ചക്രബർത്തി, ബിരാജ് ദോഡിയ, ബിരേന്ദർ യാദവ്, സിന്ധ്യ മാർസെല്‍, ധീരജ് റാഭ, ദിമ സ്രൂജി-പിയേറോ തോമസോണി, ദിനിയോ സെഷി ബോപാപെ, ഫൈസ ഹസൻ, ഗീവ് പട്ടേൽ, ഗുലാംമുഹമ്മദ് ഷെയ്ഖ്, ഹിച്ചാം ബറാദ, ഹിമാൻഷു ജമോദ്, ഹിവ കെ, ഹുമ മുൽജി, ഇബ്രാഹിം മഹാമ, ജയശ്രീ ചക്രവർത്തി, ജോംപെറ്റ് കുസ്‌വി ദനാന്റോ, ജ്യോതി ഭട്ട്, ഖഗേശ്വർ റാവുത്ത്, കിർത്തിക കയിൻ, കുൽപ്രീത് സിംഗ്, ലക്ഷ്മി നിവാസ് കളക്റ്റീവ്, ലാറ്റോയ റൂബി ഫ്രേസിയർ, ലയണൽ വെൻഡ്റ്റ്, മാളു ജോയ് (സിസ്റ്റർ റോസ്‌വിൻ സി.എം.സി), മൻദീപ് റായ്ഖി, മരിയ ഹസ്സാബി, മറീന അബ്രമോവിച്ച്, മാർക്ക് പ്രൈം, മാത്യു കൃഷാണു, മീനു ജെയിംസ്, മീനം അപാംഗ്, മോണിക്ക  ദെ മിറാൻഡ, മോണിക്ക കൊറിയ, മൂനിസ് അഹമ്മദ് ഷാ, നയീം മൊഹൈമെൻ, നരി വാർഡ്, നിരോജ് സത്പതി, നിത്യൻ ഉണ്ണികൃഷ്ണൻ, ഒടോബോംഗ് എൻകാങ്ക, പല്ലവി പോൾ, പഞ്ചേരി ആർട്ടിസ്റ്റ്സ് യൂണിയൻ, പ്രഭാകർ കാംബ്ലെ, രാജ ബോറോ, രത്ന ഗുപ്ത, സബിത കടന്നപ്പള്ളി, സാന്ദ്ര മുജിംഗ, സായൻ ചന്ദ, ആർ.ബി. ഷാജിത്ത്, ഷീബ ഛാച്ചി, ജാനറ്റ് പ്രൈസ്, ഷിറാസ് ബൈജൂ, സ്മിത ബാബു, സുജിത് എസ്.എൻ, ടിനോ സെഹ്ഗാൽ, ഉത്സ ഹസാരിക, വിനോജ ധർമ്മലിംഗം, യാസ്മിൻ ജഹാൻ നൂപുർ, സറീന മുഹമ്മദ് എന്നിവരാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img