
കൊച്ചി : കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം നടന്നുവരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ യുടെ പ്രവർത്തന പുരോഗതി വീക്ഷിക്കുവാനും വിലയിരുത്തുവാനും ഹൈബി ഈഡൻ എംപി യുമായി ചേർന്ന് കൊച്ചി മേയർ അഡ്വ മിനിമോൾ വി. കെ യും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ഫിഷിങ് ഹാർബറിൽ എത്തി ഷിപ്യാർഡ് ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് ചർച്ച ചെയ്യുകയും റോ റോ വെസൽ വീക്ഷിക്കുകയും ചെയ്തു. ഒരു മാസത്തിനകം പുതിയ റോ റോ സർവീസ് ആരംഭിക്കുവാൻ കഴിയുമെന്നും മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും പുതിയ റോ റോ സർവീസിന്റെ ഉദ്ഘാടന തീയതി അറിയിക്കുന്നതെന്നും ഷിപ്പിയാഡ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം മേയർ അറിയിച്ചു. 14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യുവാൻ സൗകര്യം ലഭിക്കും വിധമാണ് പുതിയ റോ റോ സർവീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള റോ റോ സർവീസിൽ കാണപ്പെട്ട പോരായ്മകൾ പരിഹരിച്ചുകൊണ്ട് തന്നെയാണ് പുതിയ റോ- റോ യുടെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നതെന്നും പുതിയ റോ റോ യുടെ സർവീസ് ആരംഭിക്കും മുൻപ് ഈ മാസം തന്നെ റോ - റോ വെസൽ നീറ്റിൽ ഇറക്കുന്നതാണെന്നും മേയർ അറിയിച്ചു. നിലവിലുള്ള റോ റോ യുടെ ക്ലച്ച് സംബന്ധമായ അറ്റകുറ്റ പണികൾ KSINC യുടെ സഹകരണത്തോടെ എത്രയും വേഗം പൂർത്തിയാക്കുമെന്നും പുതിയ റോ റോ യുടെ സർവീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള റോ റോ കളിൽ ഒരോന്ന് വീതം അറ്റ കുറ്റപ്പണികൾ ചെയ്യുന്നതിനായി ഡ്രൈ ഡോക്ക് ചെയ്യുവാൻ കേറ്റുമെന്നും മേയർ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ ഫണ്ട് ലഭ്യമാക്കിക്കൊണ്ട് നൂറിലധികം വാഹനങ്ങൾക്ക് കയറാൻ വിധമുള്ള സൗകര്യങ്ങളോട് കൂടിയതും ഡീസലിനു പുറമെ ഇലക്ട്രിക് എനർജി കൂടി ഉപയോഗിച്ചു കൊണ്ട് ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ഹൈബ്രിഡ് റോ റോ കൂടി ഷിപ്പിയാഡിന്റെ സഹായത്തോടെ പുതിയതായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും എറണാകുളം എംപി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. അഷ്‌റഫ്, ആന്റണി പൈനുതറ, കെ.എ മനാഫ്, അഡ്വ. പി എം നസീമ, സീന ടീച്ചർ, ജിസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവർ റോ റോ സർവീസ് വീക്ഷിക്കുവാൻ മേയറോടൊപ്പം ഉണ്ടായിരുന്നു.
Photo Courtesy - Google







