
കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 17 മുതൽ 22 വരെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ കൊച്ചി മേയർ അഡ്വ. മിനി മോൾ വി. കെ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് പ്രശസ്ത മെൻഡലിസ്റ്റ് വിഷ്ണു മെന്റലിസം ഷോ അവതരിപ്പിച്ചു. തുടർന്ന് നടന്ന മുപ്പതോളം പേർ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തിൽ ഗ്രുപ്പ് സോങ് ഇനത്തിൽ എൻജിനീയറിങ് വിഭാഗം ഒന്നാം സ്ഥാനവും ഹെൽത്ത് വിഭാഗം രണ്ടാം സ്ഥാനവും കൗൺസിൽ വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിംഗിൾ സോങ് ഇനത്തിൽ അസി എഞ്ചിനീയർ കലേഷ് ഒന്നാം സ്ഥാനവും, എൻവിരോണ്മെന്റ് എഞ്ചിനീയർ ഗോപിക രണ്ടാം സ്ഥാനവും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷീജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡെപ്യൂട്ടി മേയർ വി.ആർ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ അഷ്റഫ്, സീന ടീച്ചർ, ആന്റണി പൈനുതറ, ഷാകൃത സുരേഷ് ബാബു, കെ.എ മനാഫ്, അഡ്വ പി. എം. നസീമ, ജിസ്മി ജെറാൾഡ്, കൊച്ചി നഗരസഭാ സെക്രട്ടറി ഷിബു പി.എസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Photo Courtesy - Google









