11:10pm 11 November 2026
NEWS
കൊച്ചി നഗരസഭ എൻ.ഡി.എ, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
18/11/2025  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭ എൻ.ഡി.എ, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കൊച്ചി - കൊച്ചി നഗരസഭയിലേക്ക് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
ഡിവിഷൻ 1 (ഫോർട്ട് കൊച്ചി) സ്ത്രീ സംവരണ ഡിവിഷനിൽ മേരി ജയ ജോൺ,
ഡിവിഷൻ7 ( ചക്കാമാടം) സ്ത്രീ സംവരണം - സുനിത രൂപേഷ്,
ഡിവിഷൻ 36 ( പുതിയ റോഡ് - സ്ത്രീ സംവരണം ) ശർമ്മിദ ബാബുരാജ്,
ഡിവിഷൻ 39 ( ചക്കരപറമ്പ് - സ്ത്രീ സംവരണം )പി.എ. ശാരദാമണി
ഡിവിഷൻ 48 (വൈറ്റില ജനത - ജനറൽ )
എൻ.വി. സുധീപ്,
ഡിവിഷൻ 54 ( ഐലന്റ് സൗത്ത് - സ്ത്രീ സംവരണം )
മഞ്ജുഷ. പി.ജി,
ഡിവിഷൻ 68
(മുണ്ടംവേലി - ഈസ്റ്റ്- ജനറൽ )
മാജിമോൻ എന്നിവർ എൻഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന സഹ ഖജാൻജി എ. അനൂപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയിലെ 76 ഡിവിഷനിൽ 73 സ്ഥലത്തെയും സ്ഥാനാർത്ഥികളെയും എൻ.ഡി.എ, പ്രഖ്യാപിച്ചു കഴിഞ്ഞതായി എൻ.ഡി.എ. ജില്ലാ ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ബി ജെ പി സിറ്റി ജില്ലാ | ജന.സെക്രട്ടറി അഡ്വ. എസ്. സജിയും സന്നിഹിതനായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img