06:52pm 12 November 2026
NEWS
കൊച്ചി നഗരസഭ കുടുംബശ്രീയുടെ വിഷു ചന്ത ആരംഭിച്ചു
12/04/2026  09:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭ കുടുംബശ്രീയുടെ വിഷു ചന്ത ആരംഭിച്ചു

കൊച്ചി: നഗരസഭയുടെ കീഴിലുള്ള സൗത്ത് സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിഷു ചന്ത ആരംഭിച്ചു. കലൂർ സ്റ്റേഡിയത്തിന് മുന്നിലുള്ള വിഷു ചന്ത ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എംജി അരിസ്റ്റോട്ടിൽ, സി.ഡി.എസ് ചെയർപേഴ്സൺ സരിത മനോജ്, വൈസ് ചെയർപേഴ്സൺ രത്മ രാജു, കൺവീനർ വത്സല,എക്സിക്യൂട്ടീവ് അംഗങ്ങളായ നിമിഷ, അസ്മത്ത്, സുനു പ്രദീപ്, ഷൈജ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വരുന്ന മൂന്ന് ദിവസങ്ങളിൽ വിഷു ചന്തയിൽ ലഭ്യമാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img