11:55pm 19 June 2026
NEWS
അനധികൃത നിർമാണങ്ങൾക്ക് ഇനി പിടിവീഴും കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കുന്നു
19/06/2026  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനധികൃത നിർമാണങ്ങൾക്ക് ഇനി പിടിവീഴും കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കുന്നു

കൊച്ചി: നഗരസഭാ പരിധിയിൽ ഇനി അനധികൃത നിർമാണം നടത്തിയാൽ പിടിവീഴും. ജി ഐ എസ് മാപ്പിങ്ങിന്റെ സഹായത്തോടെ അനധികൃത നിർമാണങ്ങൾ കണ്ടെത്താനും കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടും ട്വിൻ പദ്ധതി നടപ്പിലാക്കുവാൻ നഗരസഭ ഉടൻ തീരുമാനമെടുക്കുമെന്നും നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ  ലക്ഷ്യമിട്ട് കൂടിയാണ്  ഈ പദ്ധതി നടപ്പാക്കുന്നതെന്നും നഗരസഭയുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ നിർമാണ പ്രവൃത്തികളും ജി ഐ എസ് സഹായത്തോടെ കണ്ടെത്താൻ  കഴിയുംമെന്നും സമഗ്ര വികസനം ലക്ഷ്യം വെച്ച് ഡിജിറ്റൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കോര്പറേഷന്റെ വികസനപ്രവർത്തനങ്ങൾ വേഗത്തിലും ശാസ്ത്രീയവും ആക്കാൻ ഡിജിറ്റൽ ട്വിൻ പദ്ധതി സഹായിക്കുംമെന്നും  കോർപറേഷൻ കൌൺസിൽ ഹാളിൽ നടന്ന പദ്ധതി പൈലറ്റ് വർക്ക്‌ റിപ്പോർട്ട്‌ അവതരണം  ഉദ്ഘാടനം ചെയ്യവേ മേയർ വി കെ മിനിമോൾ അഭിപ്രായപ്പെട്ടു. കോര്പറേഷൻ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവന്യു ഓഫീസർ സ്വാഗതം പറഞ്ഞു. പദ്ധതി നിർവ്വഹണ ഏജൻസിയായ ഊരാളുങ്കൽ  ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സോസൈറ്റി ഐ റ്റി വിഭാഗമായ യു എൽ ടി എസ് സിഇഒ  ഹരിശങ്കർ , ചീഫ് കോമേർഷ്യൽ ഓഫീസർ ജയ്ക് ജെ ജേക്കബ്,  ഡെലിവറി ഹെഡ് ബബിഷ് സി  എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ ട്വിൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ അസോസിയേറ്റ് ഡെലിവറി മാനേജർ സയീദ് മംഗലശ്ശേരി അവതരിപ്പിച്ചു.ലൈഡാർ, ഡ്രോൺ, ഡിജിപിഎസ് തുടങ്ങിയ അത്യാധുനിക രീതിയിലുള്ള സർവ്വേ വഴി ശേഖരിക്കുന്ന വിവരങ്ങൾ പ്രത്യേക പ്ലാറ്റഫോം വഴിയാണ് ഡിജിറ്റൽ ട്വിൻ ലഭ്യമാക്കുക. യഥാർത്ഥ നഗരത്തിന്റെ ഡിജിറ്റൽ 3ഡി വേർഷൻ ലഭ്യമാക്കുക വഴി പദ്ധതി ആസൂത്രണ നിർവഹണം കൂടുതൽ ശാസ്ത്രീയവും, സമയബന്ധിതവും കാലോചിതവുമാക്കാൻ സാധിക്കും. കൊച്ചി നഗരസഭയിലെ 13  വാർഡുകളിൽ  നടപ്പിലാക്കിയ ജിഐഎസ്   മാപ്പിങ് സംവിധാനത്തിന്റെ  പ്രസെന്റേഷനാണ്  നഗരസഭ കൗൺസിൽ ഹാളിൽ വച്ച്  ULTS നടത്തിയത്.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആന്റണി പൈനൂതറ ചടങ്ങിൽ നന്ദി പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img