03:25am 13 November 2026
NEWS
കൊച്ചി നഗരസഭ അദാലത്ത് - അപേക്ഷ നൽകുവാനുള്ള സമയപരിധി ദീർഘിപ്പിച്ചു
21/02/2026  10:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭ അദാലത്ത് - അപേക്ഷ നൽകുവാനുള്ള സമയപരിധി ദീർഘിപ്പിച്ചു.

 


കൊച്ചി :  മേയറുടെ 50 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി  "ടോക്ക് വിത്ത് മേയര്‍" , "അദാലത്ത്"  എന്നീ ജനകീയ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച്  നടത്തുമെന്നും  ഫെബ്രുവരി 21 വരെ ലഭിക്കുന്ന അപേക്ഷകൾ   ആയിരിക്കും ഫയൽ അദാലത്തിൽ  പരിഗണിക്കുക എന്നും കൊച്ചി മേയർ അഡ്വ. മിനിമോൾ.വി.കെ  അറിയിച്ചു. കൊച്ചി നഗരസഭയിലെ റവന്യൂ, ഹെൽത്ത്,  എൻജിനീയറിങ്, പെൻഷൻ   ഉൾപ്പെടെയുള്ള വിവിധ  വകുപ്പുകളിൽ  പലവിധ ആവശ്യങ്ങൾക്കായി അപേക്ഷ  നൽകിയിരുന്നിട്ടും  നാളിതുവരെ തീർപ്പാകാത്ത സാഹചര്യം ഉണ്ടെങ്കിൽ  ആ വിവരം ചൂണ്ടിക്കാട്ടിയും   പൊതുജനങ്ങള്‍ക്ക്   അപേക്ഷകൾ നൽകാമെന്നും  കൊച്ചി നഗരസഭയുടെ  പുതിയ ഓഫീസിലും  മറ്റെല്ലാ  സോണൽ ഓഫീസുകളിലും ഇന്ന്( ശനി) വരെ അദാലത്ത് അപേക്ഷകൾ സ്വീകരിക്കുന്നതാണെന്നും   പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും  മേയർ അറിയിച്ചു.   അദാലത്ത് അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കി  അദാലത്ത് നടത്തുന്ന സ്ഥലത്ത് വെച്ച്  പൊതുജനങ്ങൾക്ക്  ആയതിന്റെ മറുപടി നൽകുവാൻ  ആവശ്യമായ നിർദ്ദേശം  ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും  മേയർ അറിയിച്ചു. ഫയൽ അദാലത്തിൽ മേയറോടൊപ്പം  ഡെപ്യൂട്ടി മേയർ  ദീപക് ജോയ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി,  അഡീഷണൽ സെക്രട്ടറി, വകുപ്പ് മേധാവികൾ, അദാലത്ത് ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുക്കുമെന്നും മേയർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img