
കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍-ഇന്‍ഫോപാര്‍ക്ക് ഫേസ് ടു നിര്മ്മാണപ്രര്ത്തനങ്ങളെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുളള വ്യാപാരികള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി വ്യാപാരികള്‍ രംഗത്തറിങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ. സി മുരളീധരന് പറഞ്ഞു. നാടിന്റെ പുരോഗതിക്കുവേണ്ടി കൊണ്ടുവരുന്ന പ്രോജക്ടുകള്‍ക്ക് എക്കാലവും വ്യാപാരികള്‍ സഹകരിച്ചിട്ടേയുള്ളൂ. മെട്രോ റെയിലിനു വേണ്ടി സ്ഥലമെടുപ്പ് വന്നപ്പോഴും വ്യാപാരികള്‍ സഹകരിച്ചു.മെട്രോ നിര്‍മ്മാണം മൂലം 600 ഓളം വ്യാപാരികള്‍ കച്ചവടം കുറഞ്ഞ് വലിയ പ്രതിസന്ധിയിലാണ്.അശാസ്ത്രീയമായ ട്രാഫിക് രീതിമൂലം ജനവും വ്യാപാരികളും നട്ടം തിരിയുകയാണ്. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കച്ചവടക്കാര്‍ ജില്ലാ കളക്ടര്‍ക്കും,മെട്രോ, പോലീസ് അധികാരികള്‍ക്കും നിരവധി തവണ രേഖാമൂലം പരാതി അറിയിച്ചെങ്കിലും നാളിതുവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും കെ. സി മുരളീധരന് പറഞ്ഞു
Photo Courtesy - Google









