
ഓണത്തിനോട് അനുബന്ധിച്ച് കൊച്ചി മെട്രോ യാത്രക്കാർക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും മുത്തൂറ്റ് ഫിൻകോർപ്പും സംയുക്തമായി സംഘടിപ്പിച്ച 'ലക്കി ഡ്രോ മത്സരത്തിലെ ഒന്നാം സമ്മാനമായ സ്വർണ നാണയം രാജ് വിക്രമിന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ജി.പ്രിയങ്ക സമ്മാനിക്കുന്നു.
കൊച്ചി : ഓണത്തിനോട് അനുബന്ധിച്ച് കൊച്ചി മെട്രോ യാത്രക്കാർക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും മുത്തൂറ്റ് ഫിൻകോർപ്പും സംയുക്തമായി സംഘടിപ്പിച്ച 'ലക്കി ഡ്രോ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കെ.എം.ആർ.എൽ കലൂർ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ജി.പ്രിയങ്ക സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായ ഒരു ഗ്രാം സ്വർണ്ണ നാണയം കൊച്ചിയിൽ നിന്നുള്ള രാജ് വിക്രമിന് സമ്മാനിച്ചു. രണ്ടാം സമ്മാനം സൈക്കിൾ ലഭിച്ചത് വരാപ്പുഴ സ്വദേശി എൽന ആൻഡ്രൂസിനാണ്. മൂന്നാം സമ്മാനം ഇൻഡക്ഷൻ കുക്കർ കൊച്ചിയിൽ നിന്നുള്ള എം.മഞ്ജുനാഥ് (കൊച്ചി), ഫയാദ് തൈതോടത്ത് (എറണാകുളം ), ജൂബിൻ ലോറൻസ്(കൊച്ചി) എന്നിവർ സ്വന്തമാക്കി.
കൂടാതെ സമാശ്വാസ സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ആന്റണി കുരുവിള (എറണാകുളം),ഷിനോയ് ഷാജി (പട്ടാമ്പി),ആർ.ആർ അമൃത (ചേലക്കര),പി.എ മൊഹമ്മദ് ഹനാസ് (ആലുവ), കെ.അഫ്രീദ് (ആലപ്പുഴ), കെ. എം വിഷ്ണു (ചേർത്തല) എന്നിവർക്കും ലഭിച്ചു.
ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർമാരായ എം.പി രാംനവാസ്( പ്രോജക്ട്സ്), രവീന്ദ്രകുമാർ പഥക് (ഫിനാൻസ്), മുത്തൂറ്റ് ഫിൻകോർപ് പ്രതിനിധികളായ പി.എ അംജിത്, മിഥുൻ മോഹൻ, ഷാർജിത്ത് സാനു തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google











