09:29am 11 November 2026
NEWS
കൊച്ചി മെട്രോ ഫീഡര്‍ ബസ് ഇനി ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും
17/09/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ ഫീഡര്‍ ബസ് ഇനി ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും

കൊച്ചി : കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ്  ഇന്‍ഫോ പാര്‍ക്ക് ഫേസ്-2  ലേക്ക് നീട്ടുകയും സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സര്‍വ്വീസ്.   ഇത് കൂടാതെ കളമശേരിയില്‍ നിന്ന്
7.10 ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില്‍  ഇന്‍ഫോപാര്‍ക്ക് ഫേസ് 1 ലേക്കും സര്‍വ്വീസുണ്ട്. ഫേസ് -2 ല്‍ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില്‍ ഫേസ് 1 ലേക്കും അവിടെ നിന്ന്് 10.59, 12.44, വൈകിട്ട്  5.30. 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശേരിയിലേക്കും സര്‍വ്വീസുണ്ട്. വൈകിട്ട് 6.15 ന് ഫേസ് - 2 ൽ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്.വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐറ്റി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടു വിലേക്കുള്ള ബസ് സര്‍വ്വീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img